ഒന്നര സഹസ്രാബ്ദം മുമ്പ് ഭൂമിയിലെ മനുഷ്യജീവിതത്തില്‍ പ്രഭ ചൊരിഞ്ഞശേഷം അരങ്ങൊഴിഞ്ഞ ഒരു മഹാ പ്രവാചകന്റെ വ്യക്തിത്വത്തെക്കുറിച്ച് ജീവിത പുരോഗതിയില്‍ ഏറെ നേട്ടം കൈവരിച്ച സമകാലികത്തിലും സജീവമായി ചര്‍ച്ച നടക്കുന്നു എന്നതുതന്നെ പ്രവാചകന്‍ (സ)യുടെ വ്യക്തിത്വത്തിന്റെ മഹത്വത്തിന് മുന്തിയ ഉദാഹരണമാണ്. ഭൂമിയിലെ മനുഷ്യന്‍ ഇഹത്തിലും പരത്തിലും വിജയത്തിന് എങ്ങനെ ജീവിക്കണമെന്ന് മുന്നില്‍ നടന്നു മാതൃക കാണിക്കാന്‍ സ്രഷ്ടാവായ രാജതമ്പുരാന്‍ നിയോഗിച്ചതായിരുന്നു ആ പ്രവാചകനെ. അളവറ്റ കാരുണ്യം തന്റെ റസൂലിലൂടെ ചൊരിഞ്ഞു ഭൂമിയിലെ മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ അവസരമേകിയ അല്ലാഹു ആ റസൂലിനെ ലോകത്തിനാകമാനം കാരുണ്യത്തിന്റെ തിരുദൂതന്‍ എന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിലൂടെ ഒഴുകിയെത്തിയ മാര്‍ഗദര്‍ശനത്തെ കരുണയുടെ സന്ദേശം എന്നും വിശേഷിപ്പിച്ചു.
പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ ധാരാളമായി നമ്മോട് സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാണ് (68:4) ദൈവ ദൂതന്മാരില്‍പ്പെട്ടവന്‍, സ്പഷ്ടമായ നേര്‍മാര്‍ഗത്തില്‍ ചരിക്കുന്നവന്‍ (36: 3-4). ഒരിക്കല്‍ ഒരാള്‍ പ്രവാചക പത്‌നി ആയിശ (റ)യോട് ചോദിച്ചു. പ്രവാചകന്‍ എങ്ങനെയുള്ള വ്യക്തി ആയിരുന്നു എന്ന്. താങ്കള്‍ക്ക് ഖുര്‍ആന്‍ പരിചയമുണ്ടോ എന്നയാളോട് അവര്‍ തിരിച്ചു ചോദിച്ച ശേഷം പറഞ്ഞു: ‘ഖുര്‍ആനായിരുന്നു പ്രവാചകരുടെ സ്വഭാവം’ എന്ന്. അതായത് മനുഷ്യസമൂഹത്തിന്റെ പൂര്‍ണ വിജയത്തിന് വേണ്ടി അല്ലാഹു നല്‍കിയ മാര്‍ഗദര്‍ശനമായ പരിശുദ്ധ ഖുര്‍ആനെ സ്വജീവിതത്തിലേക്ക് പകര്‍ത്തിക്കാണിച്ച വ്യക്തിത്വം എന്ന് സാരം. ഖുര്‍ആന്‍ പ്രവാചക ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു.
അനാദനായ മുഹമ്മദ്,ആട്ടിടയനായ മുഹമ്മദ്, കച്ചവടക്കാരനായ മുഹമ്മദ്,ഭർത്താവയ മുഹമ്മദ്,പിതാവയ മുഹമ്മദ്(സ) അങ്ങനെ ആ ജീവിതം അടുത്തറിയാൻ ശ്രമിക്കുന്പോയെല്ലാം ദിവ്യ പ്രകാശത്തിൻ്റെ അഭൗമമായ വെളിച്ചം അവർ അനുഭവിച്ചറിഞ്ഞു.വിശ്വ പ്രസിദ്ധരായ എഴുത്തുകാരെല്ലാം പ്രവാചകൻ(സ) തങ്ങളെ പുകഴ്ത്തിപ്പാടി.പരിപൂർണതയുടെ പര്യായമായ പ്രവാചകനെയാണവരെല്ലാം ലോകത്തിന് പരിചയപ്പെടുത്തിയത്.അതെ അറിവിൻറെ അക്ഷയ ഖനിയായ പ്രവാചകൻ, കാരുണ്യത്തിൻ്റെ ദിവ്യസ്പർശമായ പ്രവാചകൻ,അവർ പരസ്പരം വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു.വിശ്വപ്രസിദ്ധ ഗവേഷകർ തങ്ങളുടെ രചനകളെ സമ്പന്നമാക്കിയത് തിരുജീവിതത്തെ ശാസ്ത്രീയ വിശകലനം നടത്തി കൊണ്ടായിരുന്നു.
എന്നാൽ കണ്ണുകൾക്ക് അന്ധത പിടികൂടിയവർ അവിടെയും പതിയിരിപ്പുണ്ടായിരുന്നു.അവരുടെ ആ അന്ധതകൾക്ക് വിശ്വദൈവികപ്രഭ കാണാൻ പ്രാപ്തിയില്ലായിരുന്നു.മാനവികതയുടെ ആ വിശുദ്ധവിരുന്നുകാരനെ ക്രൗമുഖ പൂണ്ട വേട്ടക്കാരനായും,കുഴിച്ച് മൂടപ്പെട്ട പെൺകൊടിയെ ചേർത്ത് നിർത്തിയ ആ സ്ത്രീവിമോചകനെ നികൃഷ്ടനായ സ്ത്രീ ലമ്പടനായും അവർ ചിത്രീകരിച്ചു.ഇത്തരത്തിൽ ഒരുപാട് വിമർശനങ്ങൾക്കും പുകഴ്ത്തലുകൾക്കും സാക്ഷിയായ ലോകത്തിൻറെ നേതാവായിരുന്നു ആ അറേബ്യൻ ജനതയുടെ പ്രവാചകൻ(സ).
ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രവാചകന്‍ പുലര്‍ത്തിയ വ്യക്തിത്വം അതിമഹത്വവും ബൃഹത്തായതുമായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാന്‍കഴിയും. സമകാലികത്തില്‍ വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിത രംഗങ്ങളില്‍ ഏറെ കൈമോശം വന്നുകൊണ്ടിരിക്കുന്ന സ്വഭാവ വിശേഷണമാണ് വിശ്വസ്തതയും സത്യസന്ധതയും. ദിവ്യബോധനം ലഭിച്ച് പ്രവാചകനാകുന്നതിന് മുന്നേതന്നെ നബി (സ)യുടെ ജീവിതത്തില്‍ ഏറെ പ്രകടമായിരുന്ന ഒരു സ്വഭാവ സവിശേഷതയാണ് വിശ്വസ്തതയും സത്യസന്ധതയും. അതിനാല്‍ നാട്ടുകാര്‍ അദ്ദേഹത്തെ ‘അല്‍-അമീന്‍’ (വിശ്വസ്തന്‍) എന്ന് വിളിച്ചു. അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം സത്യമായിരിക്കും എന്ന് ആ ജനത ഉറച്ചുവിശ്വസിച്ചു. ആ നാവിലൂടെയാണ് അല്ലാഹു പിന്നീട് ഖുര്‍ആന്‍ പുറത്തുവിട്ടത്. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹം ഉരുവിടുന്ന ഖുര്‍ആനും പരമസത്യം മാത്രമാണെന്ന് ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു അല്ലാഹുവിന്റെ ആ നടപടി. എന്നിട്ടും അദ്ദേഹത്തെ നിഷേധിച്ച നിര്‍ഭാഗ്യവാന്മാരുണ്ടായി. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പ്രവാചകൻ(സ) യുടെ ദൗത്യത്തിൻറെ ആദ്യ കാലത്ത് ചില വ്യക്തികളൊഴികെ മക്കക്കാരെല്ലാം അദ്ധേഹത്തെ കഠിനമായി മർദ്ദിച്ചു.മർദ്ദനം കൊണ്ട് തൃപ്തിപ്പെടാത്ത അക്കൂട്ടർ പ്രവാചകൻറെ ജീവഹാനി വരുത്താനും കൊതിച്ചു.അങ്ങനെയുള്ള തന്നെ ആട്ടിയോടിച്ച അതേ നഗരത്തിലേക്ക് ശക്തനായെരു വിജിഗീഷു എന്ന നിലയിൽ പ്രവാചകൻ തിരിച്ചു വന്നു.
പ്രവാചക തിരുമേനിയെ ഒരു സ്വപ്നനാടനക്കാരനാണെന്നു പറഞ്ഞു അപഹസിച്ചവർ,പ്രവാചകൻറെ വഴിയിൽ മുള്ളിടുന്നവർ, അല്ലാഹുവിൻറെ മുമ്പിൽ നമിച്ച ആ തിരുശിരസ്സിൽ ഒട്ടകത്തിൻറെ കുടൽമാലയെറിഞ്ഞവർ, ആ തിരു വദനത്തിൽ പുച്ഛിച്ചു തുപ്പിയവർ എന്നിവരെല്ലാം ആ പ്രവാചകൻറെ മുമ്പിൽ എന്നും പരാജിതരായി നിലകൊണ്ടു. പ്രവാചകനെയും സഹായികളെയും ബഹിഷ്കരിച്ചു,തടങ്കലിലാക്കി പട്ടിണിക്കിട്ടു കൊല്ലാൻശ്രമിച്ചവർ, രാത്രിയിലെ അന്ധകാരത്തിൽ വധിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രവാചകൻറെ വീട് വളഞ്ഞവർ, പ്രിയപ്പെട്ട മാതൃഭൂമിയിൽ നിന്നും നബി തിരുമേനിയെ ആട്ടിപ്പുറത്താക്കിയവർ, അവരെല്ലാം മക്കാവിജയത്തിൻറെ അന്ന് നബി(സ)യുടെ പൊതുമാപ്പിൽ ഉൾപ്പെട്ടിരുന്നു. പ്രവാചകനെ തുടരെതുടരെ അക്രമിച്ചവർ, ആ തിരുനെറ്റി കല്ലെറിഞ്ഞു മുറിപ്പെടുത്തിയവർ, നബിയുടെ കണ്മുന്നിൽ വച്ച് കുടുംബക്കാരയും, സഖാക്കളെയും വധിച്ചവർ, അവരന്നവിടെ ദുർബലരും, നിസ്സഹായരുമായിരുന്നു. മാത്രമല്ല, അവരെല്ലാം പ്രവാചകൻറെ പാദത്തിങ്കൽ വിനീതരായി നിലകൊള്ളുകയും ചെയ്തു.അപ്പോൾ പോലും കോപത്തിൻറെയോ, പ്രതികാരത്തിൻറെയോ, വെറുപ്പിൻറെയോ,അഹങ്കാരത്തിൻറെയോ ലാഞ്ചന പോലും പ്രവാചകൻറെ മുഖത്ത് ദൃശ്യമായിരുന്നില്ല.
ലോക സമക്ഷം അവതരിച്ച മഹത് വ്യക്തികളുടെ ജീവചരിത്രത്തേക്കാൾ പതിന്മടങ്ങ് ആധികാരികമായാണ് പ്രവാചകൻറെ ജീവിതത്തിൻറെയും, ദർശനങ്ങളെയും ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.ഒരു മതത്തിൻറെ നേതാവ് എന്ന പദവിയിലൂടെ മുഹമ്മദ് നബി(സ) യെ വീക്ഷണ വിധേയമാക്കപ്പെടുമ്പോൾ അവിടുത്തെ ഔന്നിത്യവും, മാഹാത്മ്യവും വരമ്പുകൾക്കുള്ളിൽ തടയപ്പെടുന്നു. പകരം, ഒരു നാടിൻറെ,സമുഹത്തിൻറെ നേതാവായി നിരീക്ഷിക്കുമ്പോൾ മാത്രമേ അവിടുത്തെ ഔന്നിത്യവും, മാഹാത്മ്യവും വ്യക്തമാകൂ.
പ്രവാചകൻ (സ) ക്ക് മുമ്പുണ്ടായിരുന്ന പല വേദ ഗ്രന്ഥങ്ങളിലും മുഹമ്മദ് നബി (സ) യുടെ ആഗമന സംബന്ധിയായി പരാമർശങ്ങൾ കാണാവുന്നതാണ്. ഹൈന്ദവ പുരാണങ്ങളിലും, പാഴ്സി മത ഗ്രന്ഥങ്ങളിലും ബുദ്ധമത വേദങ്ങളിലും ക്രിസ്തീയ വേദ ഗ്രന്ഥങ്ങളിലും ഒട്ടനവധി പരാമർശങ്ങൾ മുഹമ്മദ് നബി (സ) യെ സംബന്ധിച്ച് നിലനിൽക്കുന്നുണ്ട്. പ്രവാചകന്റെ ദർശനങ്ങൾ ഭാശ ദേശമന്യേ വ്യാപിക്കുകയും, ജനസ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്.മലയാളത്തിൽ വരെ അതിന്റെ പ്രതിഫലനങ്ങളും , സ്വാധീനങ്ങളുമുള്ളതായിക്കാണാം.
ശ്രീനാരായണ ഗുരു മുതൽ വി.കുഞ്ഞിരാമൻ നായർ വരേയുള്ള യശ്ശശരീരരായ മഹാകവികൾ പ്രവാചകനെ സ്തുതിച്ചു പാടിയിട്ടുണ്ട്. “ദിവ്യ പുഷ് “ത്തിലൂടെ മഹാ കവാജി ശങ്കരക്കുറുപ്പ് നബി (സ) യുടെ വ്യക്തിശുദ്ധിയെ അനാവരണം ചെയ്യുന്നു. “ സ്തുതിക്കപ്പെട്ടവൻ “ എന്ന കവിതയലൂടെ സുകുമാർ കക്കാട് ഗോത്ര വിവേചനങ്ങൾക്കും മനുഷ്യത്വ രഹിതമായ കലഹങ്ങൾക്കും വംശവെറികൾക്കും പാത്രമായിരുന്ന ഒരു സമൂഹത്തെ ഉൽകൃഷ്ടരും ഉത്തമന്മാരുമാക്കി പ്രവാകൻ (സ) അവരുടെ ഹൃദയത്തിലേക്ക് സ്വർഗ രാജ്യത്തിൽ നിന്നും സ്വർണ്ണം കൊണ്ട് നൂൽപാലം പണിതു വെന്ന് പ്രകീർത്തിക്കുന്നു.
മലയാളത്തിൽ വള്ളത്തോൾ നാരായണമേനോൻ ,കെ. ചക്രപാണി വാര്യർ, വിദ്യാൻ സൂര്യൻ എഴുത്തശ്ശൻ ,കെ. അപ്പനുണ്ണി നായർ ,ശ്രീ നാരായണ ഗുരു, പത്മന രാമചന്ദ്രൻ നായർ, കവി തിലകൻ പണ്ഡിറ്റ് കുറുപ്പൻ , സി.വി ഉണ്ണി നായുനായർ തുടങ്ങിയ കുലപതികളായ കവികൾ നബി(സ) യെ പുകഴ്ത്തി പാടിയതായി കാണാം.
ആധികാരിക ഇംഗ്ലീഷ് ഡിക്ഷ്ണറി Oxford ൽ മുഹമ്മദ് എന്ന പദത്തിനു നൽകിയിരിക്കുന്ന വിശദീകരണം ഇങ്ങനെ “ the Arab prophet through whom the Koran was revealed and the religion of Islam established and completed.” ഇസ്ലാമിന്റെ സ്ഥാപക ഘടന പൂർത്തീകരിക്കുകയും, ഖുർആൻ അദ്ദേഹത്തിലൂടെ ഇറങ്ങുകയും ചെയ്ത അറേബ്യൻ പ്രവാചകനാണ് മുഹമ്മദ് എന്നാണ് ഇതിന്റെ വിവക്ഷ.
വിശ്വവിഖ്യാത വിജ്ഞാനകോശം എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയിൽ “Art Koran “എന്നെ എഡിഷനിൽ പറയുന്നത് ഇങ്ങനെ “Mohammed is the most succesful of all prophets and all റിലീജിയസ് persanalities”.അഥവാ” എല്ലാ പ്രവാചകരിലും മതപ്രബോധകരിലും വച്ച് ഏറ്റവും വിജയി മുഹമ്മദ് ആണ്” ആധുനിക ഗ്രന്ഥങ്ങൾ നബി (സ) യെ പറയുന്നതുപോലെ പുരാണങ്ങളും മതഗ്രന്ഥങ്ങളും പരാമർശിക്കുന്നതായി കാണാം. ഹൈന്ദവ പുരാണങ്ങളിലും, ക്രിസ്ത്യൻ ബൈബിളുകളിലും, പാഴ്സി ഗ്രന്ഥമായ ദസാത്തിറിലും , ബുദ്ധമത ഗ്രന്ഥങ്ങളിലുമായി നബി (സ) യെ പരാമർശിക്കുന്നതും , അവിടത്തെ ജീവിത അടയാളങ്ങൾ വ്യക്തമാക്കുന്നതും നമുക്ക് കാണാവുന്നതാണ് . ചില ചരിത്ര സംഭവങ്ങൾ ഇത്തരം സമർത്ഥങ്ങളെ ദുരീകരിക്കുന്നു.
പ്രവാചകൻ (സ);പരിപൂർണ്ണതയുടെ പര്യായം.
മുഹമ്മദ് നബി (സ) യുടെ നിഖില ജീവിതത്തിലും പുലർത്തിപ്പോന്ന സാമ്പത്തിക നിലയുടെ അവസ്ഥാ വിശേഷങ്ങൾ ചരിത്രത്തിൽ നിന്നും അന്വേഷിച്ചാൽ പ്രവാചകനും ഭൗതിക സുഖങ്ങളും തമ്മിലുള്ള യഥാർത്ഥ വിദൂരം മനസ്സിലാവും.അനാഥനായി വളർന്ന പ്രവാചകൻ (സ) ചെറുപ്പത്തിൽ തന്നെ ജീവിതത്തിലെ പ്രാരാബ്ധങ്ങളോട് പട വെട്ടിയാണ് മുന്നോട്ടു ഗമിച്ചത്. എന്നാൽ, തന്റെ യുവത്വത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ 40 കാരിയായ ഖദീജ (റ)യെ വിവാഹം ചെയ്തതിനു ശേഷം അദ്ദേഹത്തിൻറെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടിരുന്നു. ലോകത്തിന്റെ കിരീടമില്ലാത്ത രാജാവായ, ഈ പ്രപഞ്ചം തന്നെ സൃഷ്ടിക്കാൻ കാരണക്കാരനായ, പ്രവാചകന് തൻറെ മരണത്തിനു മുമ്പ് വെറും ഏഴ് ദിനാർ മാത്രമായിരുന്നു കൈക്കലുണ്ടായിരുന്നത്. തൻറെ കൈക്കലിരുന്ന ധനം ദാനം ചെയ്യുകയും തൻറെ പടച്ചട്ട ദിവസ അന്നത്തിനായി ഒരു യഹൂദന്റെ കരങ്ങളിൽ പണയം വയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മുഹമ്മദ് (സ) ലോകത്തോട് വിളംബരം ചെയ്ത് ഓരോ കാര്യങ്ങളും തങ്ങളുടെ ജീവിതത്തിൽ പകർത്താതിരുന്നിട്ടില്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം.
അധികാരം ലക്ഷ്യമാക്കിയിരുന്നോ ?
അറേബ്യയിലെ മുഴുവൻ മുസ്ലിംകളുടെയും , ഒരു മഹാ അളവോളം വരുന്ന ഇതര മതസ്ഥരുടെയും നിയന്ത്രണം പ്രവാചക കരങ്ങളിലായിരുന്നു. ഇത്തരമൊരു സമുദായത്തിന്റെ നേതാവായിരുന്നപ്പോഴും പ്രവാചകന്‍ ഈന്തപ്പനപ്പായയിൽ ഉറങ്ങുകയും, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും, പാദരക്ഷകൾ തുന്നുകയും, ആടിനെ മേക്കുകയും ചെയ്തിരുന്നു. അധികാരം എന്ന പദപ്രയോഗം എടുത്തണിഞ്ഞ് സാധാരണ ജനങ്ങളിൽ നിന്നും ഒരു നിമിഷം അകന്നുനിൽക്കാൻ പ്രവാചകൻ (സ) തയ്യാറായിട്ടില്ല. ജനങ്ങൾക്കിടയിൽ സമുദായ സേവകൻ ആയാണ് പ്രവാചകന്‍ ജീവിച്ചത്. പ്രസ്തുത കാര്യത്തിൽ പ്രവാചകന്റെ ഈ ഉപദേശം പ്രശസ്തമാണ്. അവിടന്ന് ഉപദേശിച്ചു :” ക്രിസ്ത്യാനികൾ മറിയമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയത് പോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്.”
മാതൃകാപുരുഷൻ .
മുഹമ്മദ് നബിയെ കുറിച്ച് ഭാര്യമാരിൽ ഒരാളായ ആയിഷ (റ) പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ : “അദ്ദേഹത്തിൻറെ സ്വഭാവം ഖുർആനാണ് ഖുർആനികാധ്യാപനങ്ങളുടെ വ്യക്തമായ ഒരു ചിത്രമായിരുന്നു അദ്ദേഹത്തിൻറെ ദൈനം ദിന ജീവിതം “ . ( മുസ്ലിം 746 )
“ എൻറെ ജീവിതം തന്നെയാണ് എൻറെ സന്ദേശം “ എന്ന് മുഹമ്മദ് (സ) പറഞ്ഞിട്ടില്ല. പക്ഷേ അങ്ങനെ ജീവിച്ചു നമ്മെ ബോധ്യപ്പെടുത്തി. എന്താണ് മുഹമ്മദ് നബി (സ) യുടെ ജീവിതം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന മാതൃക ? നബിയുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളിലൂടെ ആ മാതൃകയാണ് ചുവടെ കുറിക്കുന്നത്.
വർഷങ്ങളോളമുണ്ടായ പീഡനങ്ങൾക്കൊടുവിൽ മക്കാ ഖുറൈശികൾ പ്രവാചകനെ വധിക്കാൻ തീരുമാനിക്കുകയും, ഈയൊരു തീരുമാനം മനസ്സിലാക്കിയ പ്രവാചകനും അബൂബക്കറും സ്വദേശത്തിൽ നിന്ന് മരുഭൂമിയിലൂടെ പലായനം ചെയ്യാൻ തുടങ്ങി. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കൊടുംവെയിലിലൂടെയാണ് അവരുടെ സഞ്ചാരം. ഒരിത്തിരി നേരം വിശ്രമിക്കാനോ ഒന്ന് തിരിഞ്ഞു നോക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല . കാരണം , ഊരിപ്പിടിച്ച വാളുകളുമായിട്ടായിരുന്നു ശത്രുക്കൾ അവരുടെ പിന്നാലെ കുതിച്ചത്.അവർക്ക് ദാഹിക്കാനും വിശക്കാനും ആരംഭിച്ചു. പക്ഷേ, ശത്രുക്കളുടെ പെട്ടെന്നുള്ള ആക്രമണത്തിൽ നിന്ന് രക്ഷ തേടുന്നതിനിടയിൽ അവർക്ക് ആഹാരവും വെള്ളം എടുക്കാൻ സാധിച്ചിരുന്നില്ല.അങ്ങനെ ഈ ദുരിത യാത്രയ്ക്കിടയിലാണ് അവർ വഴിയോരത്തിലുള്ള ഒരു കുടിൽ കാണുന്നത്. റസൂലും , അബൂബക്കറും ആ വീടിനെ ലക്ഷ്യമാക്കി നടന്നു. ആ കുടിലിലാകട്ടെ ഗൃഹനാഥൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ ഭാര്യ മാത്രമായിരുന്നു അവിടെ ഉണ്ടായത്. ഒടുവിൽ വിശന്നൊട്ടിയ വയറുമായി റസൂലും, അബൂബക്കറും ആ സ്ത്രീയുടെ സമ്മതത്തോടെ അവരുടെ ആടിനെ കറക്കുകയും കിട്ടിയ പാൽ എല്ലാവരുടെയും ഇടയിൽ വീതിച്ച് യാത്രക്കായി ഒരുങ്ങി. അവർ ആ സ്ത്രീയോട് നന്ദി അറിയിച്ചു തിരികെ യാത്ര തുടർന്നു. ഗൃഹനാഥനായ അബൂ മഅ്ബദ് തിരികെ വീട്ടിലെത്തിയപ്പോൾ തൻറെ പ്രിയപത്നി ഉമ്മു മഅ്ബദ് വീട്ടിൽ വന്ന അതിഥികളെ പറ്റി വിവരിച്ചു. വന്ന അതിഥി മക്കയിൽ നിന്ന് ഖുറൈശികൾ കൊല്ലാൻ നടക്കുന്ന പ്രവാചകനാണോ എന്നൊരു സംശയം ഉടലെടുത്തു. ശേഷം തൻറെ പ്രിയതമയോട് അതിഥികളുടെ രൂപം വിവരിക്കാൻ ആവശ്യപ്പെട്ടു.ഭർത്താവിൻറെ നിർദ്ദേശപ്രകാരം ഉമ്മു മഅ്ബദ് നൽകുന്ന വിവരണം ഇങ്ങനെയാണ് :
“നിഷ്കളങ്കതയും, വിശാല വീക്ഷണവും ആണ് അവരിൽ പ്രധാനിയുടേത്. അദ്ദേഹത്തിൻറെ പെരുമാറ്റം വളരെ മാന്യമായിരുന്നു. അദ്ദേഹത്തിന് പെരുവയറുണ്ടായിരുന്നില്ല. ആകർഷകമായ കണ്ണുകളും , കമനാകൃതിയിലുള്ള പുരികങ്ങളുമായിരുന്നു , കറുത്ത , ചുരുണ്ട , നീളമുടി . സ്വരം പൂർണ്ണമായിരുന്നു . പ്രശാന്തവും, ചിന്തോദ്ദീപകവും, ഉദാത്തവുമായിരുന്നു സംസാരം . അകലെ നിന്നു തന്നെ വന്നപ്പോൾ വശ്യത തോന്നിയിരുന്നു , അടുത്തെത്തിയപ്പോൾ ബഹുമാനവും . “
മുഹമ്മദ് നബി (സ) യുടെ വ്യക്തിത്വത്തിന്റെ തെളിവാണിത്. ഒരിക്കലും കാണാത്ത, വെറുമൊരു വിവരണം കേട്ട നിമിഷത്തിൽ തന്നെ ഒരാൾ മുഹമ്മദ് നബിയിൽ ആകൃഷ്ടനായിട്ടുണ്ടെങ്കിൽ അദ്ദേഹവുമായി ഇടപഴകിയാൽ ഉള്ള സ്ഥിതി എന്തായിരിക്കും ?
പ്രവാചകന്റെ രാഷ്ട്രീയ വിവക്ഷകൾ
സ്വരക്ഷയല്ല, അനുയായികളുടെ രക്ഷയാണ് ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം വേണ്ടത് . മക്കയിലെ ഓരോ മുസ്ലിമിനെയും അതാത് സുരക്ഷാ സ്ഥാനത്ത് എത്തിച്ചശേഷം മാത്രമാണ് മുഹമ്മദ് നബി (സ) രക്ഷാമാർഗ്ഗം തേടിയത്. ഉത് വലിയൊരു നേത്രഗുണമാണ് . ലോകത്തെങ്ങുമുള്ള രാഷ്ട്രീയ, മത നേതാക്കന്മാരും , സാമൂഹ്യ സാംസ്കാരിക നായകന്മാരും ആയിരം വട്ടം കണ്ടു മനസ്സിലാക്കേണ്ട ഒരു നേതൃത്വ ഗുണം മുഹമ്മദ് നബിയിൽ കാണാം; നേതാവ് ജനകീയനായിരിക്കണം. അനുയായികളുടെ പിന്തുണയാണ് നേതാവിന്റെ ശക്തി. ജനകീയത അവകാശപ്പെടുന്ന ഒരുപാട് നേതാക്കന്മാരുണ്ടായിട്ടുണ്ട്. അവരുടെയെല്ലാം ജനകീയത വാക്കിലായി ഒതുങ്ങിപ്പോയത് നമുക്കറിയാം. പക്ഷേ, നബിയുടെ ജനകീയത വാക്കിലായിരുന്നില്ല .പകരം, കർമ്മത്തിലായിരുന്നു.
മദീനയിലേക്ക് യാത്ര തിരിച്ച് ഖുബായിലെത്തിയപ്പോൾ അവിടെ വിശ്രമിക്കാനും , പിന്നെ ഒരു പള്ളി പണിയുവാനും തീരുമാനിച്ചു , ഈ ഒരു വിവരം അണികളെ ഒരുപാട് സന്തോഷത്തിൽ ആക്കിയപ്പോൾ അവരെ ദുഃഖത്തിൽ ആക്കിയത് മറ്റൊന്നായിരുന്നു; സ്വന്തം നേതാവ് പള്ളി പണിയുവാൻ ആയി മറ്റുള്ളവരെക്കാൾ ഭാരമേറിയ കല്ലുകൾ ചുമക്കുന്നു.ഇത്തരത്തിൽ പ്രവാചകൻ സ്വയം നേതാവാകുകയല്ലായിരുന്നു ;മറിച്ച്, നേതാവായി തീരുകയായിരുന്നു.ഇത്തരമൊരു മാതൃക കാണിക്കാൻ ഇക്കാലത്ത് എത്രപേർക്ക് കഴിയും ? രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക നേതാക്കളുടെ കാര്യം അവിടെ നിൽക്കട്ടെ . മതനേതാക്കൾ എത്രപേർക്ക് ഇങ്ങനെ മാതൃക കാണിക്കാൻ കഴിയും ?
കിരീടം ഇല്ലെങ്കിൽ കൊടിവെച്ച കാർ ഉണ്ടായിരിക്കും അവർക്ക് . പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതായി അവർ അഭിനയിക്കും . ചേരികളിൽ കഴിയുന്നവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതായി ഭാവിക്കും. അതെല്ലാം സ്വന്തം ഖ്യാതി വളർത്താനായി ഉപയോഗിക്കുകയും ചെയ്യും. പക്ഷേ, ഭാവവും മനസ്സും യഥാർത്ഥത്തിൽ മറ്റൊന്നായിരിക്കും. നബി (സ) അങ്ങനത്തെ ഒരു വ്യക്തി ആയിരുന്നില്ല . അദ്ദേഹം പറഞ്ഞത് പ്രവർത്തിച്ചു . ചെയ്യാൻ ആകുന്ന മാത്രം മറ്റുള്ളവരോട് ആഹ്വാനം ചെയ്തു.
ഇന്നത്തെ രാഷ്ട്രീയ തലവന്മാരെ ഇതുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, വെറുതെ പ്രഹസനത്തിന് മാത്രമായി , ആർക്കും വേണ്ടാത്ത ചണ്ഡികളായി മാറുകയാണ് അവർ . എന്നാൽ വിമർശനങ്ങളെ അതിജയിച്ച വ്യക്തിപ്രഭാവമായ മുഹമ്മദ് നബി (സ) തങ്ങൾ ഇതര മതസ്ഥരുടെ മനസ്സുകളിലും താൻ അറിയാതെ ഒരു നേതാവായി തീരുകയായിരുന്നു.
തുടരും

COMMENTS